top of page

Goal 3: Good health and well-being

ലക്ഷ്യം 3

നല്ല ആരോഗ്യവും ക്ഷേമവും

നല്ല ആരോഗ്യവും ക്ഷേമവും

ലക്ഷ്യം 3: ആരോഗ്യകരമായ ജീവിതം ഉറപ്പു വരുത്തുകയും എല്ലാവരുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക

ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുകയും എല്ലാ പ്രായത്തിലുമുള്ള എല്ലാവരുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത്‌ സുസ്ഥിര വികസനത്തിന് അത്യന്താപേക്ഷിതമാണ്

നിലവിൽ മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഒരു ആഗോള ആരോഗ്യ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് നമ്മൾ. കോവിഡ് 19 മനുഷ്യരുടെ ദുരിതങ്ങൾ വർധിപ്പിക്കുകയും, ആഗോള സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുകയും, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതം തകിടം മറിക്കുകയും ചെയ്തു.


കോവിഡ് മഹാമാരിക്ക് മുൻപ്, ദശലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ നാം വലിയ പുരോഗതി കൈവരിച്ചിരുന്നു. ആയുർദൈർഘ്യം വർധിപ്പിക്കുന്നതിലും ശിശുമരണവും മാതൃമരണവുമായി ബന്ധപ്പെട്ട പല കാരണങ്ങളും ഇല്ലായ്മ ചെയ്യുന്നതിലുമൊക്കെ വലിയ പുരോഗതി നാം കൈവരിച്ചിരുന്നു.


എന്നാൽ പല തരത്തിലുള്ള രോഗങ്ങളെ പൂർണ്ണമായും ഉന്മൂലനം ചെയ്യുന്നതിനും നിലവിൽ സമൂഹത്തിൽ കണ്ടു വരുന്ന രോഗങ്ങളും ഭാവിയിൽ വെല്ലുവിളിയാകാൻ സാധ്യതയുള്ള രോഗങ്ങളുളേ നേരിടുന്നതിലും കൂടുതൽ ശ്രമങ്ങൾ ആവശ്യമാണ്.

ലോകമെമ്പാടുമുള്ള ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ സാരമായ പുരോഗതി കൈവരിക്കുന്നതിന് ആരോഗ്യ സംവിധാനങ്ങൾക്ക് വേണ്ടി കൂടുതൽ പണം നീക്കി വെക്കുന്നതും, മെച്ചപ്പെട്ട ശുചീകരണവും ശുചിത്വവും ഉറപ്പു വരുത്തുന്നതും, ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതും അത്യന്താപേക്ഷിതമാണ്.


കോവിഡ് 19 പോലുള്ള ആരോഗ്യ അടിയന്തരാവസ്ഥകൾ വലിയ ആശങ്കകൾ സൃഷ്ടിക്കുകയും കൃത്യമായ ആസൂത്രണത്തിന്റെ പ്രാധാന്യം വിളിച്ചോതുകയും ചെയ്യുന്നു.


കോവിഡ് 19 കാരണം ഉണ്ടായ പ്രതിസന്ധിയെ നേരിടാനും അതിൽ നിന്ന് കരകയറാനുമുള്ള രാജ്യങ്ങളുടെ കഴിവുകളിലെ വലിയ അസമത്വങ്ങൾ യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം എടുത്തുകാട്ടിയിട്ടുണ്ട്.

21-ാം നൂറ്റാണ്ടിൽ ആരോഗ്യ രംഗത്തെ വെല്ലുവിളികൾ എങ്ങനെ നേരിടണമെന്നതിനെ കുറിച്ച് വിലയേറിയ പാഠങ്ങൾ കോവിഡ് മൂലമുണ്ടായ പ്രശ്‌നങ്ങൾ പൊതു സംവിധാങ്ങൾക്ക് മുന്നിൽ തുറന്നു കാണിച്ചു.


നല്ല ആരോഗ്യവും ക്ഷേമവും എത്രമാത്രം പ്രധാന്യമർഹിക്കുന്നു



What’s the goal here? (ഉദ്ദേശലക്ഷ്യങ്ങൾ എന്താണ്)


ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുകയും എല്ലാവരുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക


Why? (എന്തിനു വേണ്ടി?)


അഭിവൃദ്ധിയുള്ള സമൂഹങ്ങൾ സൃഷ്ഠിക്കുന്നതിന്, ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുകയും എല്ലാവരുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. 

എന്നാൽ, കോവിഡ് മഹാമാരി ആഗോള ആരോഗ്യവ്യവസ്ഥയെ തകർക്കുകയും നമ്മൾ നേടിയ പുരോഗതിയെ സാരമായി ബാധിക്കുകയും ചെയ്തു. 


അപര്യാപ്തമായ ആരോഗ്യസംവിധാനങ്ങൾ, വിഭവങ്ങളുടെ അപര്യാപ്തത, ആരോഗ്യപ്രവർത്തകരുടെ ക്ഷാമം എന്നിവ മിക്കവാറും എല്ലാ രാജ്യങ്ങളിലും-ദരിദ്ര രാജ്യങ്ങളിൽ പ്രത്യേകിച്ച് -അനുഭവപ്പെട്ടു.  

ആരോഗ്യ രംഗത്തെ അടിയന്തിര സാഹചര്യങ്ങൾ വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും ഒരേപോലെ ആളുകളെ ദാരിദ്ര്യത്തിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും നയിക്കുമെന്ന് കോവിഡ് മഹാമാരിനമുക്ക് കാണിച്ചു തന്നു.  


സാർവ്വത്രിക ആരോഗ്യപരിരക്ഷ നേടുന്നതിനും, ആരോഗ്യത്തിനു സുസ്ഥിരമായ ധനസഹായം ഉറപ്പാക്കുന്നതിനും പലവിധ രോഗങ്ങളിൽ നിന്നുള്ള പരിരക്ഷ നേടുന്നതിനും  കൂട്ടായ പ്രവർത്തനം അനിവാര്യമാണ്.


What progress have we made so far? (നമ്മൾ ഇതുവരെ എന്ത് പുരോഗതിയാണ് കൈവരിച്ചത്?)


മാതൃ -ശിശു മരണനിരക്ക് കുറയ്ക്കുന്നതിലും, പ്രതിരോധകുത്തിവെപ്പ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിലും, പലവിധ പകർച്ചവ്യാധികൾ കുറയ്ക്കുന്നതിലും നമ്മൾ പുരോഗതി നേടുകയും അതിനു വേണ്ടിയുള്ള പ്രവർത്തങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.


എങ്കിലും കോവിഡിന്റെ സാഹചര്യത്തിൽ ഈ മേഖലയിലെ ഇടപെടലിന്റെ വേഗം കുറയുകയും മുൻപ് കൈവരിച്ച നേട്ടങ്ങളിൽ പലതും നമുക്ക് നഷ്ടമാകുകയും ചെയ്യുന്നുണ്ട്.


How can we achieve these targets? (നമുക്ക് എങ്ങനെ ഈ ലക്ഷ്യങ്ങൾ നേടാനാകും?)


എല്ലാവർക്കും ആരോഗ്യകരമായ ജീവിതം ഉറപ്പു വരുത്തുക എന്നത് എളുപ്പമല്ലെങ്കിലും ആ ലഷ്യത്തിന് വേണ്ടി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്. ആരോഗ്യമുള്ള ആളുകളാണ് ആരോഗ്യകരമായ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ.

ആരോഗ്യ രംഗത്തെ ഏറ്റവും വിജയകരവും ചെലവ് കുറഞ്ഞതുമായ ഇടപെടലുകളിൽ ഒന്നാണ് രോഗപ്രതിരോധശക്തി നേടാൻ വേണ്ടിയുള്ള പ്രവർത്തങ്ങൾ.


2000-ൽ 72 ശതമാനമായിരുന്ന കുട്ടികളിലെ വാക്സിനേഷൻ നിരക്ക് 2018- ൽ 86 ശതമാനമായി വർദ്ധിച്ചു. എങ്കിലും, ഏകദേശം 19.4 ദശലക്ഷം കുട്ടികൾക്ക് ജീവിതത്തിൻറെ ആദ്യവർഷത്തിൽ അവശ്യവാക്സിനുകൾ ലഭിക്കുന്നില്ല. വാസ്തവത്തിൽ, 2020 മാർച്ച് മുതൽ കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് സേവനങ്ങൾ ചരിത്രത്തിൽ സമാനതകളില്ലാത്ത വിധം തടസ്സപ്പെട്ടിട്ടുണ്ട്.


Does everyone have access to healthcare? (എല്ലാവർക്കും ആരോഗ്യ പരിരക്ഷ ലഭ്യമാണോ)


2017-ലെ കണക്കനുസരിച്ച് ആഗോള ജനസംഖ്യയുടെ മൂന്നിലൊന്ന് മുതൽ പകുതി വരെ ആളുകൾക്ക് മാത്രമാണ് അടിസ്ഥാന ആരോഗ്യ സേവനങ്ങൾ ലഭ്യമായിട്ടുള്ളു. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ, 2030-ഓടെ ആഗോള ജനസംഖ്യയുടെ 39 ശതമാനം മുതൽ 63 ശതമാനം ആളുകൾക്ക് മാത്രമേ ഈ സേവനങ്ങൾ ലഭിക്കുകയുള്ളു.


കോവിഡ് 19 കാരണം സംജാതമായ പ്രതിസന്ധി ലോകമെമ്പാടും അവശ്യ ആരോഗ്യ സേവനങ്ങളെ തടസ്സപ്പെടുത്തിയിട്ടുണ്ട്. കോവിഡ് രോഗികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും കോവിഡ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിനുമായി ചില സേവനങ്ങൾ താൽക്കാലികമായി നിർത്തിവക്കേണ്ടി വന്നിട്ടുണ്ട്.


2030-ഓടെ സാർവത്രിക ആരോഗ്യ പരിരക്ഷ യാഥാർത്ഥ്യമാകണമെങ്കിൽ, അവശ്യ ആരോഗ്യ സേവനങ്ങൾ കൂടുതൽ ആളുകൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കേണ്ടതായിട്ടുണ്ട്.


What can I do to help? (എനിക്ക് എന്തുചെയ്യാൻ കഴിയും?)


സ്വന്തം ആരോഗ്യവും നിങ്ങളുടെ ചുറ്റിലും ഉള്ളവരുടെ ആരോഗ്യവും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത് കൊണ്ട് നിങ്ങൾക്കും ഈ ലക്ഷ്യത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങാവുന്നതാണ്. ഉദാഹരണമായി; തീരുമാനങ്ങൾക്ക് മുൻപ് പഠനം നടത്തുക, സുരക്ഷിതമായ ലൈംഗികത പരിശീലിക്കുക, കുട്ടികൾക്ക് യഥാസമയം വാക്സിനേഷൻ നൽകുക എന്നീ കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. 


നല്ല ആരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയെ കുറിച്ചും സ്ത്രീകളും കുട്ടികളും അടക്കം എല്ലാവർക്കും ഒരേപോലെ ആരോഗ്യ സംവിധാങ്ങൾ ലഭ്യമാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബോധവത്കരണം നടത്താവുന്നതാണ്.


എല്ലാവർക്കും ആരോഗ്യ പരിരക്ഷ ലഭിക്കുന്നതിന് വേണ്ടി ഗവൺമെന്റിലും  പ്രാദേശിക നേതാക്കളിലും  മറ്റധികാരികരികളിലും സമ്മർദം ചെലുത്താൻ നിങ്ങൾക്ക് സാധിക്കും.



bottom of page