top of page

Goal 1: No poverty

ലക്ഷ്യം 1

ദാരിദ്ര്യ നിർമാർജനം

ദാരിദ്ര്യ നിർമാർജനം

ലക്ഷ്യം 1: ദാരിദ്ര്യം അതിന്റെ എല്ലാ രൂപത്തിലും എല്ലായിടത്തും അവസാനിപ്പിക്കുക


ആഗോളതലത്തിൽ, കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകളുടെ എണ്ണം 1990-ൽ 36 ശതമാനമായിരുന്നത് 2015-ൽ 10 ശതമാനമായി കുറഞ്ഞു. കോവിഡ്-19 സൃഷ്‌ടിച്ച പ്രതിസന്ധി ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ കൈവരിച്ച ദശാബ്ദങ്ങളുടെ പുരോഗതിയെ വിപരീതമായി ബാധിച്ചിട്ടുണ്ട്.


യുഎൻയു വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് റിസർച്ച് പ്രസിദ്ധീകരിച്ച പുതിയ ഗവേഷണമനുസരിച്ച് കോവിഡ് കരണമുണ്ടായ സാമ്പത്തിക തകർച്ച അര ബില്യൺ ആളുകളെ അല്ലെങ്കിൽ മൊത്തം മനുഷ്യ ജനസംഖ്യയുടെ 8% ആളുകളെയെങ്കിലും ദാരിദ്ര്യത്തിലേക്ക് തള്ളി വിടുമെന്ന് പറയുന്നുണ്ട്.

1990-ന് ശേഷം, കഴിഞ്ഞ മുപ്പത് വർഷത്തിനിടെ ആഗോളതലത്തിൽ ദാരിദ്ര്യം ഇത്രയും വർദ്ധിക്കുന്നത് ഇതാദ്യമായിരിക്കും.


700 മില്യൺ ആളുകൾ, അഥവാ ലോകജനസംഖ്യയുടെ 10 ശതമാനം ആളുകൾ ഇന്നും കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്.


അടിസ്ഥാന ആവശ്യങ്ങളായ ആരോഗ്യം, വിദ്യാഭ്യാസം, ജല ലഭ്യത, ശുചിത്വം തുടങ്ങിയവ നിറവേറ്റാൻ പോലും ഇവർക്ക് സാധിക്കുന്നില്ല.

പ്രതിദിനം 1.90 ഡോളറിൽ താഴെ വരുമാനമുള്ള ഭൂരിഭാഗം ആളുകളും ജീവിക്കുന്നത് ഉപ-സഹാറൻ ആഫ്രിക്കയിലാണ്. ലോകമെമ്പാടും, നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യ നിരക്ക് 17 .2 ശതമാനം കൂടുതലാണ്. ഒന്നു കൂടി വ്യക്തമാക്കിയാൽ അത് മൂന്നിരട്ടിയിൽ അധികം വരും.


ജോലി ചെയ്യുന്നവർക്ക്, അവരേർപ്പെടുന്ന ജോലി ഉചിതമായ ജീവിത സാഹചര്യങ്ങൾ ഉറപ്പുനൽകുന്നില്ല. 2018 ലെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള തൊഴിലാളികളിൽ 8 ശതമാനവും അവരുടെ കുടുംബങ്ങളും കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്.

അഞ്ച് കുട്ടികളിൽ ഒരാൾ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്.

കുട്ടികൾക്കും മറ്റ് ദുർബല വിഭാഗങ്ങൾക്കും സാമൂഹിക സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത് ദാരിദ്ര്യം കുറയ്ക്കുന്നതിന് അത്യന്താപേക്ഷിതമാണ്.


ദാരിദ്ര്യ നിർമാർജനം എത്രമാത്രം പ്രധാന്യമർഹിക്കുന്നുWhat’s the goal here? (ഉദ്ദേശലക്ഷ്യങ്ങൾ എന്താണ്)


2030-ഓടെ ദാരിദ്ര്യം അതിന്റെ എല്ലാ രൂപത്തിലും എല്ലായിടത്തും അവസാനിപ്പിക്കുക.


Why? (എന്തിനു വേണ്ടി?)


2015 ലെ കണക്കനുസരിച്ച് 700 മില്യൺ ആളുകൾ, അഥവാ ലോകജനസംഖ്യയുടെ 10 ശതമാനം ആളുകൾ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. അടിസ്ഥാന ആവശ്യങ്ങളായ ആരോഗ്യം, വിദ്യാഭ്യാസം, ജല ലഭ്യത, ശുചിത്വം തുടങ്ങിയവ നിറവേറ്റാൻ ഇവർക്ക് സാധിക്കുന്നില്ല. 


കോവിഡ്-19 സൃഷ്‌ടിച്ച പ്രതിസന്ധി ദാരിദ്ര്യ നിർമ്മാർജ്ജനത്തിനു വേണ്ടിയുള്ള ശ്രമങ്ങളെ വിപരീതമായി ബാധിച്ചിട്ടുണ്ട്.  ലക്ഷക്കണക്കിന് ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്ക്- ദിവസം 1.90 ഡോളറിൽ താഴ് വരുമാനം മാത്രമുള്ള സാഹചര്യത്തിലേക്ക് വീഴുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. തത്ഫലമായി കഴിഞ്ഞ 20 വർഷത്തിനിടയിൽ ദാരിദ്ര്യത്തിലുള്ള ഏറ്റവും വലിയ വർദ്ധനവ് ലോകത്തിലുണ്ടാകും. 


COVID-19 ന് മുമ്പുതന്നെ, ആഗോള ജനസംഖ്യയുടെ 6 ശതമാനം 2030-ലും  കടുത്ത ദാരിദ്ര്യത്തിലായിരിക്കുമെന്നും, ദാരിദ്ര്യനിർമാർജ്ജനം ലക്ഷ്യം കാണാതെ പോകുമെന്നും കണക്കുകൾ സൂചിപ്പിച്ചിരുന്നു. 


കോവിഡ് സൃഷ്ടിക്കുന്ന വെല്ലുവിളികൾ ദശലക്ഷക്കണക്കിന് തൊഴിലാളികളെ തൊഴിലില്ലായ്മയിലേക്കും തൊഴിൽ പ്രതിസന്ധിയിലേക്കും തള്ളി വിടുന്നത് കാരണം വരും മാസങ്ങളിലും വർഷങ്ങളിലും വികസ്വര രാജ്യങ്ങൾ വിനാശകരമായ സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികൾ  അഭിമുഖീകരിക്കും.


തൊഴിലുള്ളണ്ടായാലും ആളുകൾക്ക് ഉചിതമായ ജീവിത സാഹചര്യങ്ങൾ അത് ഉറപ്പുനൽകുന്നില്ല.  2019  കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള തൊഴിലാളികളിൽ 7.2 ശതമാനവും അവരുടെ കുടുംബങ്ങളും കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. 2010 ലെ കണക്കുകളുമായി താരതമ്യം ചെയ്താൽ സ്ഥിതി മെച്ചപ്പെട്ടിട്ടൂണ്ടെങ്കിലും കോവിഡ് മഹാമാരി ആ മാറ്റങ്ങളെ വിപരീതമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കണം.


Why is there so much poverty in the world? (എന്തുകൊണ്ടാണ് ലോകത്ത് ഇത്രയധികം ദാരിദ്ര്യം?)


ദാരിദ്ര്യത്തിന് പല മാനങ്ങളുണ്ട്. തൊഴിലില്ലായ്മ, സാമൂഹിക ബഹിഷ്‌കരണം, ദുരന്ത സാദ്ധ്യതകൾ ഏറെയുള്ള സാഹചര്യങ്ങളിലെ ജീവിതം, രോഗങ്ങളെ പോലെ ജോലി ചെയ്യാനും വരുമാന മാർഗങ്ങൾ കണ്ടെത്താനും തടയുന്ന അവസ്ഥകൾ എന്നിവയൊക്കെ ദാരിദ്ര്യത്തിന്റെ കാരണങ്ങളാണ്.


Why should I care about other people’s economic situation? (മറ്റുള്ളവരുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഞാൻ എന്തിന് ശ്രദ്ധിക്കണം?)


നിരവധി കാരണങ്ങളുണ്ട്, അടിസ്ഥാനപരമായി മനുഷ്യരെന്ന നിലയിൽ നമ്മുടെ ക്ഷേമം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

വർദ്ധിച്ചുവരുന്ന അസമത്വം സാമ്പത്തിക വളർച്ച കുറയ്ക്കുകയും പരസ്‌പരാശ്രയത്വത്തെ ബാധിക്കുകയും, രാഷ്ട്രീയവും സാമൂഹികവുമായ പിരിമുറുക്കങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ചില സാഹചര്യങ്ങളിൽ അത് അസ്ഥിരതയ്ക്കും സംഘർഷങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു.


Why is social protection so important? എന്തു കൊണ്ട് സാമൂഹിക സംരക്ഷണം പ്രധാനമാണ് 


COVID-19 പാൻഡെമിക് ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിതത്തിൽ ചെറുതും ദീർഘകാലം നിലനിൽക്കുന്നതും ആയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. 


പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും നിരവധി ആളുകൾ ദാരിദ്ര്യത്തിലേക്ക് വീഴുന്നത് തടയുന്നതിനും ശക്തമായ സാമൂഹിക സംരക്ഷണ സംവിധാനങ്ങൾ അത്യന്താപേക്ഷിതമാണ്.  


എന്നിരുന്നാലും, 2016-ലെ കണക്കനുസരിച്ച് ലോക ജനസംഖ്യയുടെ 55 ശതമാനം - ഏകദേശം 4 ബില്യൺ ആളുകൾ - ഏതെങ്കിലും തരത്തിലുള്ള സാമൂഹിക സംരക്ഷണത്തിന്റെ ഗുണം ലഭിച്ചിട്ടില്ല. തൊഴിലില്ലാത്ത ആളുകളിൽ 22 ശതമാനം പേർക്ക് മാത്രമേ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ ലഭിച്ചിട്ടുള്ളൂ.


So what can I do about it? അപ്പോൾ എനിക്കതിനെ കുറിച്ച് എന്ത് ചെയ്യാൻ കഴിയും?


നയരൂപീകരണങ്ങളിലെ നിങ്ങളുടെ സജീവമായ ഇടപെടലിലൂടെ ദാരിദ്ര്യനിർമാർജ്ജന യത്നത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാം. അത്തരം ഇടപെടലുകൾ നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്നും നിങ്ങളുടെ ശബ്ദം കേൾക്കപ്പെടുന്നുവെന്നും തലമുറകൾക്കിടയിലുള്ള അറിവ് പങ്കു വെക്കപ്പെടുന്നുവെന്നും ഉറപ്പു വരുത്തുന്നു. കൂടാതെ വ്യക്തികളിലും അതിലൂടെ സമൂഹത്തിലൊന്നാകെയും പരിവർത്തനാത്മകമായ മാറ്റങ്ങളുണ്ടാകാൻ വേണ്ടി നൂതനവും ക്രിയാത്മകവും വിമർശനാത്മകവുമായ ചിന്തകൾ പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്നും ഇത് ഉറപ്പാക്കുന്നു.


ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഉൽപ്പാദനക്ഷമമായ തൊഴിലും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിന് ഗവൺമെന്റുകൾക്ക് സഹായിക്കാൻ കഴിയും. 


തങ്ങൾ സൃഷ്ടിക്കുന്ന വളർച്ച എല്ലാവരേയും ഉൾക്കൊള്ളുന്നതും ദാരിദ്ര്യനിർമാർജനത്തിന് സംഭാവന നൽകുന്നതും ആണോ എന്ന് നിർണ്ണയിക്കുന്നതിൽ സ്വകാര്യമേഖലയ്ക്ക് വലിയ പങ്കുണ്ട്. ദാരിദ്ര്യമനുഭവിക്കുന്നവര്ക്ക് സാമ്പത്തിക അവസരങ്ങൾ ലഭ്യമാക്കാൻ അവർക്ക് കഴിയും. 


ദാരിദ്ര്യം ഇല്ലാതാക്കാൻ ശാസ്ത്രത്തിന്റെ സംഭാവനയും വളരെ വലുതാണ്.  ഉദാഹരണത്തിന്, സുരക്ഷിതമായ കുടിവെള്ളം, ജലജന്യ രോഗങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ കുറയ്ക്കൽ, സുരക്ഷിതമല്ലാത്ത കുടിവെള്ളം, ശുചിത്വമില്ലായ്മ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങൾ, ഇതൊക്കെ കുറയ്ക്കുന്നതിനും മെച്ചപ്പെട്ട ശുചിത്വം ലഭ്യമാക്കുന്നതിനും ശാസ്ത്ര രംഗത്തെ വളർച്ച സ്വാധീനം ചെലുത്തിയിട്ടുണ്ട്. 


bottom of page