top of page

Goal 11: Sustainable cities and communities

ലക്ഷ്യം 11

സുസ്ഥിരമായ നഗരങ്ങളും കമ്മ്യൂണിറ്റികളും

സുസ്ഥിരമായ നഗരങ്ങളും കമ്മ്യൂണിറ്റികളും

ലക്ഷ്യം 11 : നഗരങ്ങളെ സുരക്ഷിതവും, പ്രതിരോധക്ഷമതയുള്ളതും, എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമാക്കുക


ലോകത്ത് നഗരവത്കരണം അതി വേഗത്തിലാണ് നടന്നു കൊണ്ടിരിക്കുന്നത്. 2007 മുതൽ, ലോകജനസംഖ്യയുടെ പകുതിയിലധികവും നഗരങ്ങളിലാണ് താമസിക്കുന്നത്. 2030-ൽ ഇത് 60 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 


ആഗോള ജിഡിപിയുടെ 60 ശതമാനത്തോളം സംഭാവന ചെയ്യുന്നതിനാൽ  നഗരങ്ങളും മെട്രോപൊളിറ്റൻ പ്രദേശങ്ങളും സാമ്പത്തിക വളർച്ചയുടെ ശക്തികേന്ദ്രങ്ങളാണ് എന്ന് പറയാം. അതോട് ചേർത്ത് വായിക്കേണ്ടതാണ് ആഗോള കാർബൺ ഉദ്‌വമനത്തിന്റെ 70 ശതമാനവും വിഭവ ഉപഭോഗത്തിന്റെ  60 ശതമാനവും നഗരങ്ങളിൽ നിന്നും മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ നിന്നുമാണെന്ന യാഥാർഥ്യം. 


ദ്രുതഗതിയിലുള്ള നഗരവൽക്കരണം ചേരികളിൽ താമസിക്കുന്നവരുടെ എണ്ണം കൂടാൻ കാരണമാകുന്നു.  അത് സൃഷ്ടിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും അപര്യാപ്തത  (മാലിന്യ നിർമാർജ്ജനം, കുടിവെള്ള-ശുചിത്വ സംവിധാനങ്ങൾ, റോഡുകൾ, ഗതാഗതം തുടങ്ങിയ ആവശ്യങ്ങൾ ), അന്തരീക്ഷ മലിനീകരണത്തിനും ആസൂത്രിതമല്ലാത്ത രീതിയിലുള്ള നിർമ്മാണപ്രവർത്തനങ്ങൾക്കും കാരണമാകുന്നു.  


കോവിഡ് മഹാമാരിയുടെ  ആഘാതം ദരിദ്രവും ജനസാന്ദ്രതയുള്ളതുമായ നഗരപ്രദേശങ്ങളിൽ ഏറ്റവും വിനാശകരമായിരിക്കും. ലോകമെമ്പാടും ചേരികളിലും മറ്റും താമസിക്കുന്ന നൂറുകോടിയോളം ജനങ്ങൾക്കിടയിൽ കോവിഡ് പ്രോട്ടോക്കോളുകളും സാമൂഹിക അകലവും നടപ്പിലാക്കുക വലിയ വെല്ലുവിളിയാണ്. 


ഈയൊരവസ്ഥയിൽ ലോകമെമ്പാടുമുള്ള ചേരികളിൽ  താമസിക്കുന്ന ആളുകൾക്ക്  ഭക്ഷണം ലഭ്യമാണെന്ന് ഉറപ്പാക്കാൻ കഴിയാതെ വന്നാൽ നഗരപ്രദേശങ്ങളിൽ പട്ടിണിയും മരണങ്ങളും ഗണ്യമായി ഉയരുമെന്ന് യുഎൻ ഭക്ഷ്യ ഏജൻസിയായ എഫ്എഒ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുസ്ഥിരമായ നഗരങ്ങൾ എത്രമാത്രം പ്രധാന്യമർഹിക്കുന്നു
What’s the goal here? (ഉദ്ദേശലക്ഷ്യങ്ങൾ എന്താണ്)


നഗരങ്ങളെ സുരക്ഷിതവും, പ്രതിരോധക്ഷമതയുള്ളതും, എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമാക്കുക.


Why? (എന്തിനു വേണ്ടി?)


90 ശതമാനത്തിലധികം കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നത് നഗരപ്രദേശങ്ങളിലാണ്. ലോകത്തിലെ ജനസാന്ദ്രതയുള്ള ചേരികളിലെ 1 ബില്യൺ നിവാസികളെയാണ് മഹാമാരി ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ദ്രുതഗതിയിലുള്ള നഗരവൽക്കരണം സൂചിപ്പിക്കുന്നത്, കൊറോണ വൈറസിന് മുമ്പുതന്നെ, 4 ബില്യൺ ആളുകൾ അഥവാ ആഗോള ജനസംഖ്യയുടെ പകുതിയിലധികം ആളുകൾ വായു മലിനീകരണം, അടിസ്ഥാന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും അപര്യാപ്തത തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്നു എന്നതാണ്. 

കോവിഡ് നിയന്ത്രണത്തിലെ വിജയിച്ച മാതൃകകളിൽ നഗരങ്ങളിലുള്ളവർ കോവിഡ് പ്രോട്ടോകോളുകൾ പാലിക്കുന്നതിൽ കാണിച്ച സഹകരണം പരാമശമർഹിക്കുന്നു. 


What are some of the most pressing challenges that cities face today? (നഗരങ്ങൾ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികൾ എന്തൊക്കെയാണ്)


അസമത്വവും ഊർജ്ജ ഉപഭോഗത്തിന്റെ തോതും മലിനീകരണവും പ്രധാന വെല്ലുവിളികളാണ്. മൂന്ന് ശതമാനം മാത്രമാണ് നഗരങ്ങളുടെ ആകെയുള്ള വിസ്‌തൃതി എങ്കിലും, ഭൂമിയിലെ ആകെ ഊർജ്ജ ഉപഭോഗത്തിന്റെ 60-80 ശതമാനവും കാർബൺ ബഹിർഗമനത്തിന്റെ 75 ശതമാനത്തിനും നഗരങ്ങളിൽ നിന്നാണ്.

ഉയർന്ന ജനസാന്ദ്രത ഉള്ളതിനാൽ പല നഗരങ്ങളും കാലാവസ്ഥാ വ്യതിയാനത്തിനും പ്രകൃതി ദുരന്തങ്ങൾക്കും പെട്ടെന്ന് ഇരയാകുന്നു. അത് കൊണ്ട് തന്നെ പ്രതിരോധം തീർക്കേണ്ടത് മനുഷിക സാമൂഹിക സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണ്.


Why should I care? (ഞാൻ എന്ത് കൊണ്ട് ശ്രദ്ധിക്കണം?)


ഈ പ്രശ്നങ്ങളെല്ലാം ആത്യന്തികമായി ഓരോ പൗരനെയും ബാധിക്കും.  അസമത്വം അശാന്തിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും നയിക്കും, മലിനീകരണം എല്ലാവരുടെയും ആരോഗ്യത്തെ വഷളാക്കുകയും തൊഴിലാളികളുടെ ഉൽപ്പാദനക്ഷമതയെ സ്വാധീനിക്കുക വഴി സമ്പദ്‌വ്യവസ്ഥയെയും ബാധിക്കും. പ്രകൃതിദുരന്തങ്ങൾ എല്ലാവരുടെയും ജീവിതശൈലി തടസ്സപ്പെടുത്താനുള്ള കാരണമാകാം. 


What happens if cities are just left to grow organically? (നഗരങ്ങളെ സ്വാഭാവിക ഗതിയിൽ വളരാൻ അനുവദിച്ചാൽ എന്ത് സംഭവിക്കും?)


ചില വലിയ ചേരികൾ, ട്രാഫിക്ക് ബ്ലോക്കുകൾ, ഉയർന്ന ഹരിതഗൃഹ വാതക ബഹിർഗമനം, വിശാലമായ പ്രാന്തപ്രദേശങ്ങൾ- വ്യക്തമായ ആസൂത്രണം ഇല്ലാത്ത നഗരവൽക്കരണത്തിന്റെ പ്രശ്നങ്ങൾ നമുക്ക് ഒരുപാടിടങ്ങളിൽ കാണാൻ സാധിക്കും. 


സുസ്ഥിര ജീവിതം തിരഞ്ഞെടുക്കുന്നത് എല്ലാ പൗരന്മാരും ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന നഗരങ്ങൾ നിർമിക്കാനുള്ള നമ്മുടെ സന്നദ്ധതയെ സൂചിപ്പിക്കുന്നു. അത്തരം നഗരങ്ങളിൽ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാതെ ഉത്പാദനം നടക്കുകയും എല്ലാവർക്കും സമൃദ്ധിയും സാമൂഹിക സ്ഥിരതയും ലഭിക്കുകയും ചെയ്യും. 


ഭൂരിഭാഗം ദേശീയ, നഗര ഗവൺമെന്റുകളും അടുത്ത മഹാമാരി തടയുന്നതിന് വേണ്ടി നഗര ആസൂത്രണത്തെ കുറിച്ച് പുനരാലോചിക്കുകയാണ്.


Is it expensive to put sustainable practices in place? (സുസ്ഥിരമായ രീതികൾ നടപ്പിൽ വരുത്താൻ ചെലവ് കൂടുതലാണോ)


ആനുകൂല്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവ് കുറവാണ്. ഉദാഹരണത്തിന്, ഒരു പ്രവർത്തനക്ഷമമായ പൊതുഗതാഗത ശൃംഖല സൃഷ്ടിക്കുന്നതിന് ചിലവുണ്ട്, എന്നാൽ അതിന്റെ നേട്ടങ്ങൾ വളരെ വലുതാണ്. സാമ്പത്തിക മേഖലയിലും, ജീവിത നിലവാരം വർദ്ധിപ്പിക്കുന്നതിലും, പരിസ്ഥിതി സൗഹൃതമാക്കുന്നതിലും നഗരത്തിലെ യാത്ര സൗകര്യങ്ങൾ സുഗമമാക്കാനും അത് ഗുണം ചെയ്യും. 


What can I do to help achieve this goal? (ഈ ലക്ഷ്യങ്ങൾ നേടാൻ എനിക്ക് എന്ത് ചെയ്യാൻ കഴിയും?)


നിങ്ങളുടെ നഗരത്തിന്റെ ഭരണത്തിലും നടത്തിപ്പിലും സജീവമായ താൽപ്പര്യമെടുക്കുക. നിങ്ങൾക്ക് ആവശ്യമെന്ന് നിങ്ങൾ വിശ്വസിക്കുന്ന തരത്തിലുള്ള ഒരു നഗരത്തിന് വേണ്ടി സംസാരിക്കുക. നിങ്ങളുടെ കെട്ടിടം, തെരുവ്, അയൽപക്കം എന്നിവയ്ക്കായി ഒരു കാഴ്ചപ്പാട് വികസിപ്പിക്കുകയും ആ കാഴ്ചപ്പാടനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക. 


വേണ്ടത്ര തൊഴിൽ സാദ്ധ്യതകൾ നിങ്ങളുടെ നഗരത്തിലുണ്ടോ? നിങ്ങളുടെ കുട്ടികൾക്ക് സുരക്ഷിതമായി സ്കൂളിലേക്ക് നടന്നു പോകാൻ കഴിയുമോ? രാത്രിയിൽ കുടുംബത്തോടൊപ്പം സഞ്ചരിക്കാൻ സാധിക്കുമോ? ഏറ്റവും അടുത്തുള്ള പൊതുഗതാഗതം എത്ര ദൂരെയാണ്? വായുവിന്റെ ഗുണനിലവാരം എങ്ങനെയുള്ളതാണ്? നിങ്ങളുടെ നഗരത്തിലെ പൊതു ഇടങ്ങൾ എങ്ങനെയാണ്? നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ നിങ്ങൾ സൃഷ്ടിക്കുന്ന മികച്ച സാഹചര്യങ്ങൾ, ജീവിത നിലവാരത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു.bottom of page