top of page

Goal 13: Climate action

ലക്ഷ്യം 13

കാലാവസ്ഥാ പ്രവർത്തനം

കാലാവസ്ഥാ പ്രവർത്തനം

ലക്ഷ്യം 13: കാലാവസ്ഥാ വ്യതിയാനത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും ചെറുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുക


രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ചൂടേറിയ രണ്ടാമത്തെ വർഷവും ഏറ്റവും ചൂടേറിയ ദശകത്തിന്റെ (2010-2019) അവസാനവും ആണ് 2019.

അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിന്റെയും മറ്റ് ഹരിതഗൃഹവാതകങ്ങളുടെയും അളവ് 2019 ൽ പുതിയ റെക്കോർഡിലേക്ക് ഉയർന്നു.


എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള എല്ലാ രാജ്യങ്ങളും കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇത് ദേശീയ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ജനജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു. കാലാവസ്ഥാ രീതികൾ മാറിക്കൊണ്ടിരിക്കുന്നു, സമുദ്രനിരപ്പ് ഉയരുന്നു, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള സംഭവങ്ങൾ കൂടുതൽ തീവ്രമായി മാറിക്കൊണ്ടിരിക്കുന്നു.


കോവിഡ് മഹാമാരി മൂലമുള്ള യാത്രാ നിരോധനവും സാമ്പത്തികമാന്ദ്യവും കാരണം 2020 ൽ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ ഏകദേശം 6 ശതമാനം കുറയുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അത് താൽക്കാലികം മാത്രമാണ്.


കാലാവസ്ഥാവ്യതിയാനത്തിന് വിരാമമായിട്ടില്ല.


ആഗോള സമ്പദ്‌വ്യവസ്ഥ കോവിഡ് മഹാമാരിയിൽ നിന്ന് കരകയറാൻ തുടങ്ങിയാൽ, ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ പുതിയ തലങ്ങളില്ലേക്ക് ഉയരുമെന്ന് തന്നെ പ്രതീക്ഷിക്കണം.


ജീവനും ഉപജീവനമാർഗങ്ങളും സംരക്ഷിക്കുന്നതിന് അടിയന്തിരമായി കോവിഡ് മഹാമാരിയും കാലാവസ്ഥാ അടിയന്തരാവസ്ഥയും മൂലമുള്ള പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കണം.


2015 ൽ അംഗീകരിച്ച പാരിസ് ഉടമ്പടി പ്രകാരം, കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ഭീഷണികൾക്കെതിരെ ആഗോള പ്രതികരണം ശക്തിപ്പെടുത്താൻ വേണ്ടി ഈ നൂറ്റാണ്ടിലെ ആഗോള താപനിലയിലെ ഉയർച്ചയെ വ്യവസായ വത്കരണത്തിന് മുൻപുള്ള നിലയിൽ നിന്ന് രണ്ട് ഡിഗ്രി സെൽഷ്യസിന് താഴെ നിലനിർത്താൻ ലക്ഷ്യമിടുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ നേരിടാനുള്ള രാജ്യങ്ങളുടെ കഴിവ് പരി പോഷിപ്പിക്കുക ,ആവശ്യമായ സാമ്പത്തിക മൂലധനം സമാഹരിക്കുക, നവീന സാങ്കേതിക വിദ്യകളുടെ ചട്ടക്കൂടുകൾ നിർമിക്കുക, കാര്യശേഷി വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ എന്നിവ പാരിസ് ഉടമ്പടി മറ്റു പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങളാണ്.



കാലാവസ്ഥാവ്യതിയാനം എത്രമാത്രം പ്രധാന്യമർഹിക്കുന്നു



What’s the goal here? (ഉദ്ദേശലക്ഷ്യങ്ങൾ എന്താണ്) 


കാലാവസ്ഥാ വ്യതിയാനത്തെയും അതിന്റെ അനന്തരഫലങ്ങളെയും കൈകാര്യം ചെയ്യാൻ അടിയന്തര നടപടികൾ എടുക്കുക.


Why? (എന്തിനു വേണ്ടി?)


കാലാവസ്ഥാവ്യതിയാന പ്രശ്നം അചഞ്ചലമായി തുടരുന്നുതോടൊപ്പം ആഗോള സമൂഹം അതിനെ നേരിടാൻ വേണ്ട പ്രതിബദ്ധതയിൽ നിന്ന് ഒരു പരിധി വരെ ഒഴിഞ്ഞു മാറുന്ന അവസ്ഥയാണ് നിലവിലുള്ളത്.

2010-ൽ മുതൽ 2019-വരെയുള്ള കാലഘട്ടം ചരിത്രത്തിലെ എക്കാലത്തെയും ചൂടേറിയ ദശകമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

വലിയ കാട്ടുതീ, ചുഴലിക്കാറ്റ്, വരൾച്ച, വെള്ളപ്പൊക്കം മറ്റ് കാലാവസ്ഥാ പ്രശ്നങ്ങൾ എന്നിവ ഭൂഖണ്ഡങ്ങളിൽ ഉടനീളം പലവിധ ദുരന്തങ്ങൾക്ക് കാരണമായി.


How are people being affected by climate change? ( കാലാവസ്ഥാവ്യതിയാനം ജനങ്ങളെ എങ്ങനെ ബാധിക്കുന്നു)


ലോകത്തിലെ എല്ലാ രാജ്യങ്ങളെയും കാലാവസ്ഥാവ്യതിയാനം ബാധിക്കുന്നുണ്ട്. ഇത്  ദേശീയ സമ്പദ് വ്യവസ്ഥയെ തടസ്സപ്പെടുത്തുകയും ജനജീവിതത്തെ-പ്രത്യേകിച്ചും ദുർബല വിഭാഗത്തിന്റെ-ദുസ്സഹമാക്കുകയും ചെയ്യുന്നു. 


കാലാവസ്ഥാ ക്രമങ്ങൾ മാറുകയും, സമുദ്രനിരപ്പ് ഉയരുകയും കാലാവസ്ഥ സംഭവങ്ങൾ കൂടുതൽ തീവ്രമാവുകയും  ചെയ്യുന്നുണ്ട്. 2018 ൽ മാത്രം  39 ദശലക്ഷം ആളുകളെയാണ് കാലാവസ്ഥാവ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ ബാധിച്ചത്.


What happens if we don’t take action? (നടപടിയെടുത്തില്ലെങ്കിൽ എന്ത് സംഭവിക്കും?)


നമ്മുടെ നിശ്ചലാവസ്ഥ തുടരുകയാണെങ്കിൽ, ആഗോള താപനിലയിലെ വികാസം 3 ഡിഗ്രി സെൽഷ്യസിലേറെ ഉയരുകയും മുഴുവൻ ആവാസവ്യവസ്ഥയെ ബാധിക്കുകയും ചെയ്യും. 


കാലാവസ്ഥാവ്യതിയാനം കാരണം എങ്ങനെയാണ് കൊടുങ്കാറ്റും  മറ്റു ദുരന്തങ്ങലും വർധിക്കുന്നതെന്നും  സംഘര്‍ഷത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള ജലക്ഷാമവും ഭക്ഷണക്ഷാമവും മറ്റും ഉണ്ടാകുന്നതെന്നും ആഗോള സാഹചര്യങ്ങൾ വീക്ഷിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. 


നമ്മുടെ ഇപ്പോഴത്തെ അനാസ്ഥയ്ക്ക് ഭാവിയിൽ  വലിയ വില കൊടുക്കേണ്ടി വരും.


Can we solve this problem or is it too late to act? (നമുക്ക് ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമോ? അതോ നമ്മൾ ഏറെ വൈകിപ്പോയോ?)


കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ  ഇനിയും ഒരുപാട് കാര്യങ്ങൾ നമ്മൾ ചെയ്യേണ്ടതായുണ്ട്. ഇതിനി വേണ്ടി ഒരുപാട് ശ്രമങ്ങൾ ലോകത്ത് നടക്കുന്നുണ്ട്- ഉദാഹരണമായി ലോകമെമ്പാടും പുനർനിർമിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ  നിക്ഷേപങ്ങൾ ഒരുപാട് ഉയർന്നിട്ടുണ്ട്. എന്നാൽ ഇനിയും ഏറെ ചെയ്യാനുണ്ട്. 


ആഗോള താപനിലയുടെ ഉയർച്ച  2 ഡിഗ്രിയെക്കാൾ അല്ലെങ്കിൽ 1.5 ഡിഗ്രിയെക്കാൾ  കുറയ്ക്കാൻ  കഴിയുന്ന തരത്തിൽ  ലോകം അതിന്റെ ഊർജ്ജം, വ്യവസായം ഗതാഗതം. ഭക്ഷണം, കൃഷി, വനവൽക്കരണം തുടങ്ങിയ സംവിധാനങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തേണ്ടതായുണ്ട്.  


 2015 ഡിസംബറിൽ പാരീസ് ഉടമ്പടി ഉൾക്കൊണ്ട് കൊണ്ട് ലോകം ഒരു സുപ്രധാനമായ ചുവടുവെപ്പ് നടത്തുകയുണ്ടായി. എല്ലാ രാജ്യങ്ങളും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുവാൻ പ്രതിജ്ഞാബദ്ധത അറിയിച്ചു. 


പല ബിസിനസുകാരും നിക്ഷേപകരും തങ്ങളുടെ മേഖലകളിൽ നിന്നുള്ള  ബഹിഗമനം കുറയ്ക്കാൻ സ്വയം പ്രതിജ്ഞാബദ്ധതരായി. ഏറ്റവും ഉചിതമായ കാര്യമായതുകൊണ്ട് മാത്രമായിരുന്നില്ല അത്,  മറിച്ച് അതിന് പിന്നിൽ  സാമ്പത്തികമായും വ്യാവസായികമായും നേട്ടമുള്ളത് കൊണ്ടു കൂടിയായിരുന്നു.


Are we investing enough to tackle climate change? (കാലാവസ്ഥാവ്യതിയാനം തുടച്ചുനീക്കാൻ അനിവാര്യമായത്ര നിക്ഷേപം നമ്മൾ നടത്തുന്നുണ്ടോ?)


2013 മുതൽ 2016 വരെയുള്ള കണക്കെടുത്താൽ ആഗോള കാലാവസ്ഥയുമായി ബന്ധപ്പെട്ട സമ്പത്തിന്റെ ഒഴുക്ക് 17 ശതമാനം വർധിച്ചു. പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിൽ ഏകദേശം 681 ബില്യൺ ഡോളർ സ്വകാര്യനിക്ഷേപം നടന്നതാണ് മുകളിൽ പറഞ്ഞ വർധനവിന്റെ മുഖ്യ കാരണം.

എന്നിരുന്നാലും ഫോസിൽ ഇന്ധനത്തിന് ഉള്ള നിക്ഷേപം കാലാവസ്ഥാ പ്രവർത്തനങ്ങളിൽ ഉള്ളതിനേക്കാൾ വലുതാണ്. 2016ൽ ആ തുക 781 ബില്യൺ ഡോളറായിരുന്നു.

കാർബൺ ബഹിർഗമനം കുറയ്ക്കാനും,കാലാവസ്ഥ വ്യതിയാനത്തെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാനും വലിയ തോതിലുള്ള വാർഷിക നിക്ഷേപം അത്യാവശ്യമാണ്.

2019ൽ കാലാവസ്ഥാ പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള നാഷണൽ അഡാപ്റ്റേഷൻ പദ്ധതികൾ രൂപപ്പെടുത്താനും നടപ്പിലാക്കാനും 153 വികസ്വര രാജ്യങ്ങളിൽ 120 രാജ്യങ്ങളും മുൻകൈയെടുത്ത് പ്രവർത്തിക്കുകയുണ്ടായി. കഴിഞ്ഞവർഷം 29 രാജ്യങ്ങൾ കൂടി ആ ലക്ഷ്യത്തിൽ പങ്കുചേർന്നു.

എന്നിരുന്നാലും, 2020 ലെ ദുരന്തസാധ്യത കുറക്കാനുള്ള ലക്ഷ്യത്തിലേക്കുള്ള പുരോഗതി വളരെ മന്ദഗതിയിലാണ്.


What can I do to help achieve this goal? (ഈ ലക്ഷ്യം നേടിയെടുക്കാൻ എനിക്ക് എന്ത് ചെയ്യാനാവും)


വ്യക്തിപരമായി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ യുഎൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.


bottom of page