top of page

Goal 4: Quality education

ലക്ഷ്യം 4

ഗുണനിലവാരമുള്ള വിദ്യാഭ്യാസം

ഗുണനിലവാരമുള്ള വിദ്യാഭ്യാസം

ലക്ഷ്യം 4: ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ജീവിത കാലം മുഴുവൻ അറിവ് നേടുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക


സാമൂഹി-സാമ്പത്തിക ഉന്നമനത്തിനും ദാരിദ്ര്യത്തിൽ നിന്ന് രക്ഷ നേടാനും വിദ്യാഭ്യാസം നമ്മളെ സഹായിക്കും. കഴിഞ്ഞ ദശകത്തിൽ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളിലും-പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ പ്രത്യേകിച്ച്-വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസം കൂടുതൽ ആളുകൾക്ക് ലഭ്യമാകുകയും സ്‌കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണം കൂടുകയും ചെയ്‌തിട്ടുണ്ട്‌.


എന്നിരുന്നാലും, 2018-ലെ കണക്കനുസരിച്ച് ഏകദേശം 260 ദശലക്ഷം കുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം അപ്രാപ്യമാണ്. അതായത്, ആകെ കുട്ടികളുടെ അഞ്ചിലൊന്നിന് സ്‌കൂളുകളിൽ ചേരാൻ കഴിയുന്നില്ല.

ലോകമെമ്പാടുമുള്ള പകുതിയിലധികവും കുട്ടികൾക്കും കൗമാരക്കാർക്കും വായനയിലും ഗണിതത്തിലും അടിസ്ഥാന പ്രാവീണ്യം നേടാൻ കഴിയുന്നില്ല.


2020-ൽ, കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഭൂരിഭാഗം രാജ്യങ്ങളും സ്കൂളുകൾ താൽക്കാലികമായി അടച്ചപ്പോൾ ലോകമെമ്പാടുമുള്ള 91 ശതമാനത്തിലധികം വിദ്യാർത്ഥികളെ അത് ബാധിച്ചു. 2020 ഏപ്രിലിൽ മാസം, ഏകദേശം 1.6 ബില്യൺ കുട്ടികൾക്കും യുവാക്കൾക്കും സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യമായി.


ഏകദേശം 369 ദശലക്ഷം കുട്ടികൾക്ക് ദൈനംദിന പോഷകാഹാരത്തിനായി സ്‌കൂൾ ഭക്ഷണത്തെ ആശ്രയിക്കുന്നവരായിരുന്നു. മഹാമാരി കാരണം സ്‌കൂളുകൾ അടച്ചപ്പോൾ, അത് തടസ്സസപ്പെട്ടു.


ഇത്രയധികം കുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസം ഒരേ സമയം സ്‌കൂളിൽ തടസ്സപ്പെട്ടത് ഇതാദ്യമായിട്ടാണ്. ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെയാണ് മഹാമാരി കൂടുതൽ ബാധിച്ചത്.

കോവിഡ് മഹാമാരിക്ക് ദൂരവ്യാപകമായ അനന്തരഫലങ്ങൾ ഉണ്ട്. അത് ആഗോള വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിൽ നേടിയ പുരോഗതിയെ ദുർബലപ്പെടുത്താൻ സാധ്യതയേറെയാണ്.



ഗുണനിലവാരമുള്ള വിദ്യാഭ്യാസം എത്രമാത്രം പ്രധാന്യമർഹിക്കുന്നു




What’s the goal here? (ഉദ്ദേശലക്ഷ്യങ്ങൾ എന്താണ്)


ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ജീവിത കാലം മുഴുവൻ അറിവ് നേടുന്നത്  പ്രോത്സാഹിപ്പിക്കുകയും ചെയ്യുക


Why does education matter? (വിദ്യഭ്യാസത്തിന്റെ പ്രാധാന്യം എന്താണ്?)


സാമൂഹി സാമ്പത്തിക ഉന്നമനത്തിനും ദാരിദ്ര്യത്തിൽ നിന്ന് രക്ഷ നേടാനും വിദ്യാഭ്യാസം നമ്മളെ സഹായിക്കും. അസമത്വങ്ങൾ കുറയ്ക്കുന്നതിനും ലിംഗസമത്വം കൈവരിക്കുന്നതിനും വിദ്യാഭ്യാസം സഹായിക്കുന്നു. അതോടൊപ്പം തന്നെ, സഹിഷ്ണുതയും സമാധാനവും സമൂഹത്തിൽ വളർത്തിയെടുക്കുന്നതിന് ഗുണനിലവാരമുള്ള വിദ്യാഭ്യാസം  നിർണായകമാണ്. 


കഴിഞ്ഞ ദശകത്തിൽ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളിലും-പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ പ്രത്യേകിച്ച്-വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസം കൂടുതൽ ആളുകൾക്ക് ലഭ്യമാകുകയും സ്‌കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണം കൂടുകയും ചെയ്‌തിട്ടുണ്ട്‌. 

എന്നിരുന്നാലും, 2018-ലെ കണക്കനുസരിച്ച് ഏകദേശം 260 ദശലക്ഷം കുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം അപ്രാപ്യമാണ്.


അതായത്, ആകെ കുട്ടികളുടെ അഞ്ചിലൊന്നിന് സ്‌കൂളുകളിൽ ചേരാൻ കഴിയുന്നില്ല. 2020-ൽ, കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ  ഭൂരിഭാഗം രാജ്യങ്ങളും സ്കൂളുകൾ താൽക്കാലികമായി അടച്ചപ്പോൾ  ലോകമെമ്പാടുമുള്ള 91 ശതമാനത്തിലധികം വിദ്യാർത്ഥികളെ അത് ബാധിച്ചു. 2020 ഏപ്രിലിൽ മാസം, ഏകദേശം 1.6 ബില്യൺ കുട്ടികൾക്കും യുവാക്കൾക്കും സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടായി.


How much progress have we made so far? (ഇതുവരെ നമ്മൾ എത്രമാത്രം പുരോഗതി കൈവരിച്ചിട്ടുണ്ട്?)


പ്രൈമറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരുടെ നിരക്ക് 2000-ൽ 70 ശതമാനമായിരുന്നത് 2018-ൽ  84 ശതമാനമായി ഉയർന്നു. ഇതേ പുരോഗതി തുടരുകയാണെങ്കിൽ 2030-ൽ അത് 89 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. 


താരതമ്യപ്പെടുത്താവുന്ന കണക്കുകളുടെ ലഭ്യതയനുസരിച്ച് 74 രാജ്യങ്ങളിൽ 2011-2019 കാലയളവിൽ മൂന്നും നാലും വയസ്സുള്ള പത്തിൽ ഏഴു കുട്ടികളും ഇനിപ്പറയുന്ന മൂന്ന് മേഖലകളിൽ ഏതെങ്കിലുമൊന്നിൽ പുരോഗതി കൈവരിക്കുന്നുണ്ട്:  വായിക്കാനും എഴുതാനും അക്ഷരങ്ങൾ കൈകാര്യം ചെയ്യാനുമുള്ള കഴിവ്, ശാരീരിക വികസനം, സാമൂഹിക-വൈകാരിക വികസനവും പഠനവും. 


2018-ലെ  കണക്കനുസരിച്ച് മുതിർന്നവരിലും (15 വയസും അതിൽ കൂടുതലുമുള്ളവർ) യുവജനങ്ങളിലും (15 മുതൽ 24 വയസ് വരെ)  സാക്ഷരതാ നിരക്ക് യഥാക്രമം 86 ശതമാനവും 92 ശതമാനവമാണ്. 


What challenges remain? (നിലവിലെ പ്രതിസന്ധികൾ എന്തൊക്കെയാണ്?)


സ്കൂളിൽ ചേരുന്നവരുടെ എണ്ണത്തിൽ  വർഷങ്ങളായി സ്ഥിരമായ വളർച്ചയുണ്ടായിട്ടും, പ്രാവീണ്യമില്ലാത്തവരുടെ  നിരക്ക് അസ്വസ്ഥജനകമാംവിധം ഉയർന്ന നിലയിൽ തുടരുകയാണ്. 2018-ലെ കണക്കനുസരിച്ച് ഏകദേശം 773 ദശലക്ഷം മുതിർന്നവർ-അവരിൽ മൂന്നിൽ രണ്ട് സ്ത്രീകളാണ് -വായനയും എഴുത്തും പരിഗണിക്കുമ്പോൾ നിരക്ഷരരായി തുടരുന്നു.

കൂടാതെ കോവിഡ് കാരണം ഒരുപാട് സ്‌കൂളുകൾ അടച്ചിടേണ്ടി വന്നത് വിദ്യാഭ്യാസപുരോഗതിയെ പിന്നോട്ടടിക്കാൻ സാധ്യതയുണ്ട്.


Where are people struggling the most to have access to education?  (വിദ്യാഭ്യാസം ലഭിക്കാൻ ഏറ്റവും ബുദ്ധിമുട്ട് നേരിടുന്നവർ ജീവിക്കുന്നത് എവിടെയാണ്)


സ്കൂളുകളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സബ്-സഹാറൻ ആഫ്രിക്കയിലെ രാജ്യങ്ങൾ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്.  പ്രൈമറി, ലോവർ സെക്കണ്ടറി തലങ്ങളിൽ സ്ഥിതി വളരെ പരിതാപകരമാണ്. സബ്-സഹാറൻ ആഫ്രിക്കയിൽ പകുതിയിൽ താഴെ സ്‌കൂളുകളിൽ മാത്രമേ കുടിവെള്ളം, വൈദ്യുതി, കമ്പ്യൂട്ടറുകൾ, ഇന്റർനെറ്റ് തുടങ്ങിയവ ലഭ്യമാക്കുന്നുള്ളു.  


ഡിജിറ്റൽ ഗ്യാപ്  പരിഹരിക്കപ്പെടുന്നില്ലെങ്കിൽ അസമത്വങ്ങൾ കൂടുതൽ ഗുരുതരമാകും.


Are there groups that have a more difficult access to education? (വിദ്യാഭ്യാസം ലഭിക്കാൻ കൂടുതൽ ബുദ്ധിമുട്ടുള്ള ഗ്രൂപ്പുകൾ ഉണ്ടോ?)


അതെ, സ്ത്രീകളും പെൺകുട്ടികളും ഈ വിഭാഗത്തിൽ പെടും. വികസ്വര രാജ്യങ്ങളിലെ ഏകദേശം മൂന്നിലൊന്നും പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ലിംഗസമത്വം കൈവരിച്ചിട്ടില്ല. വിദ്യാഭ്യാസത്തിലെ ഈ അസമത്വം നിപുണതയുടെ കാര്യത്തിൽ പ്രതിഫലിക്കുകയും സ്ത്രീകൾക്ക്  തൊഴിൽ അവസരങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്യുന്നു.


What we can do? (നമുക്ക് എന്ത് ചെയ്യാൻ കഴിയും?)


നയപരമായും പ്രയോഗിക തലത്തിലും വിദ്യാഭ്യാസത്തിന് മുൻഗണന നൽകാൻ സർക്കാരുകളോട് ആവശ്യപ്പെടുക. ദുർബലരായ അല്ലെങ്കിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ ഉൾപ്പെടെ എല്ലാവർക്കും പ്രൈമറി സ്കൂൾ വിദ്യാഭ്യാസം സൗജന്യമായി നൽകുന്നതിന് നടപടികൾ സ്വീകരിക്കാൻ ഗവണ്മെന്റിൽ സമ്മർദ്ദം ചെലുത്തുക. 


bottom of page