top of page

Goal 6: Clean water and sanitation

ലക്ഷ്യം 6

ശുദ്ധമായ വെള്ളവും ശുചിത്വവും

ശുദ്ധമായ വെള്ളവും ശുചിത്വവും

ലക്ഷ്യം 6: സുരക്ഷിതമായ ജലലഭ്യതവും ശുചിത്വവും എല്ലാവർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക


എല്ലാവർക്കും വെള്ളവും ശുചിത്വവും ഉറപ്പാക്കുന്നതിനും മനുഷ്യന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും ശുദ്ധമായ കുടിവെള്ള ലഭ്യതയും ശുചിത്വവും അത്യന്താപേക്ഷിതമാണ്.


പുരോഗതി നാലിരട്ടിയായില്ലെങ്കിൽ 2030-ലും കോടിക്കണക്കിന് ആളുകൾക്ക് ഈ അടിസ്ഥാന സേവനങ്ങൾ ലഭിക്കില്ല. ജനസംഖ്യ വർധനവും, നഗരവത്കരണവും, കാർഷിക -വ്യവസായിക - ഊർജ മേഖലയിലെ വർധിച്ച ജല ഉപയോഗവും ആഗോള തലത്തിൽ ജലത്തിന്റെ ആവശ്യകത വർധിപ്പിക്കുന്നു.


പതിറ്റാണ്ടുകളായുള്ള വെള്ളത്തിന്റെ അമിതോപയോഗവും, മോശമായ മാനേജ്‍മെന്റും, ശുദ്ധവെള്ള സ്രോതസുകളുടെ മലിനീകരണവും, ഭൂഗർഭ ജലത്തിന്റെ അമിതമായ ചൂഷണവും ജലത്തിന്റെ ആവശ്യം അധികരിപ്പിച്ചു. ഇതോടൊപ്പം, ജലവുമായി ബന്ധപ്പെട്ടു കിടക്കുന്ന ആവാസവ്യവസ്ഥയുടെ നാശവും, കാലാവസ്ഥാ വ്യത്യാനം മൂലമുള്ള ജലക്ഷാമവും, ജല ലഭ്യതയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിലുള്ള കുറഞ്ഞ നിക്ഷേപവും, പരസ്പര സഹകരണത്തിലുള്ള അപര്യാപ്തതയും ഇതൊടാനുബന്ധിച്ചു പല രാജ്യങ്ങളും നേരിടുന്ന വെല്ലുവിളികളാണ്.


2030-ഓടെ കുടിവെള്ളം ലഭ്യത ഉറപ്പാക്കാനും ശുചിത്വവും വൃത്തിയും എല്ലാവരിലേക്കും എത്തിക്കാനും നിലവിലെ പുരോഗതിയുടെ നിരക്ക് നാലിരട്ടിയായി വർധിപ്പിക്കേണ്ടതുണ്ട്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലൂടെ, സുരക്ഷിതമല്ലാത്ത വെള്ളം, അപര്യാപ്തമായ ശുചിത്വം, മോശം ശുചിത്വ രീതികൾ എന്നിവ കാരണമുണ്ടാകുന്ന രോഗങ്ങളാൽ മരിക്കുന്ന 829,000 ആളുകളെ പ്രതിവർഷം രക്ഷിക്കാനാകും.



ശുദ്ധമായ വെള്ളവും ശുചിത്വവും എത്രമാത്രം പ്രധാന്യമർഹിക്കുന്നു




What’s the goal here? (ഉദ്ദേശലക്ഷ്യങ്ങൾ എന്താണ്)


സുരക്ഷിതമായ ജലലഭ്യതവും ശുചിത്വവും എല്ലാവർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക


Why? (എന്തിനു വേണ്ടി?)


വെള്ളം, ശുചിത്വം എന്നിവയുടെ ലഭ്യത മനുഷ്യാവകാശങ്ങളിൽ ഒന്നാണ്. നിലവിൽ ജനസംഖ്യാ വളർച്ചയ്ക്കനുസരിച്ച് ജലലഭ്യതയിൽ പുരോഗതി ഉണ്ടാകുന്നില്ല. വർഷത്തിൽ ഏറ്റവും കുറഞ്ഞത് ഒരു മാസമെങ്കിലും ലോക ജനസംഖ്യയുടെ പകുതി ആളുകളും ജലക്ഷാമം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.


വെള്ളം ആരോഗ്യത്തിന് മാത്രമല്ല, അത് ദാരിദ്ര്യ നിർമാർജനത്തിനും, ഭക്ഷ്യ സുരക്ഷയ്ക്കും,സമാധാനത്തിനും മനുഷ്യാവകാശങ്ങൾക്കും, ആവാസ വ്യവസ്ഥക്കും, വിദ്യാഭ്യാസത്തിനും അത്യന്താപേക്ഷിതമാണ്. അതോടൊപ്പം ജലക്ഷാവും, ജല മലിനീകരണവും, ജലവുമായി ബന്ധപ്പെട്ട ആവാസ വ്യവസ്ഥകളുടെ നാശവും പല രാജ്യങ്ങളും ഇതുമായി ബന്ധപ്പെട്ട് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വെല്ലുവിളികളാണ്.


What are the challenges to lack of access to safe water and sanitation? (ശുദ്ധമായ ജലവും ശുചിത്വവും ലഭ്യമാകാത്തത് കൊണ്ടുള്ള വെല്ലുവിളികൾ എന്തൊക്കെയാണ്?)


കൊറോണയെ പോലെയുള്ള രോഗങ്ങൾ പ്രതിരോധിക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗം കൈകൾ വൃത്തിയാക്കുക എന്നതാണ്, എന്നാൽ 2017-ലെ കണക്ക് പ്രകാരം അത് പോലും സ്വന്തം വീടുകളിൽ സാധ്യമാകാത്ത 3 ബില്യൺ ആളുകൾ ലോകത്ത് ജീവിക്കുന്നുണ്ട്.


2016 ലെ കണക്കുകൾ പ്രകാരം ലോകത്തിലെ നാലിൽ ഒരാൾക്ക് അടിസ്ഥാന ഉപയോഗങ്ങൾക്ക് വെള്ളം ലഭിക്കുന്നില്ല, അഞ്ചിൽ ഒരാൾക്ക് ശുചിത്വത്തോടെ ജീവിക്കാനുള്ള സേവനങ്ങളില്ല, അഞ്ചിൽ രണ്ട് പേർക്ക് സോപ്പും വെള്ളവും ആൽക്കഹോൾ ഹാൻഡ് കെയർ റബും അവരുടെ സുരക്ഷയ്ക്കായി ഉപയോഗിക്കാൻ സാധിക്കുന്നില്ല.


4.2 ബില്യൺ ആളുകൾ ഇപ്പോഴും നിത്യേനെയുള്ള അടിസ്ഥാന ആവശ്യങ്ങൾ നിറവേററ്റുന്നതിൽ വെല്ലുവിളികൾ നേരിടുന്നു. ഇതിൽ തന്നെ, 673 മില്യൺ ആളുകൾ തുറസ്സായ സ്ഥലങ്ങളിൽ മല മൂത്ര വിസർജനം ചെയ്യുന്നു.


ജലം സുസ്ഥിരമായി കൈകാര്യം ചെയ്യുന്നതിലൂടെ ഭക്ഷണത്തിന്റെ ഉത്പാദനവും ഊർജ്ജവും വർധിപിക്കാനും അതിലൂടെ മാന്യമായ ജോലിയും ഉയർന്ന സാമ്പത്തിക വളർച്ചയും കൈവരിക്കാനും സാധിക്കുന്നു. അതുമാത്രമല്ല, ജല ആവാസ വ്യവസ്ഥയും, അവയുടെ ജൈവവൈവിധ്യവും സംരക്ഷിക്കാനും അതോടൊപ്പം കാലാവസ്ഥ വ്യത്യാനത്തിനെതിരെ പ്രവർത്തിക്കാനും സാധിക്കുന്നു.


Are water and climate changed linked? (വെള്ളവും മാറിയ കാലാവസ്ഥയും തമ്മിൽ ബന്ധമുണ്ടോ?)


പലയിടങ്ങളിലും ജലലഭ്യത പ്രവചനാതീതമായി മാറുകയാണ്. ചില പ്രദേശങ്ങളിൽ വരൾച്ച ജലക്ഷാമം രൂക്ഷമാക്കുകയും അതുവഴി ജനങ്ങളുടെ ആരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള ജൈവവൈവിധ്യത്തിനും സുസ്ഥിര വികസനത്തിനും ഇത് ഭീഷണിയാകുന്നു


വരും വർഷങ്ങളിൽ, എല്ലാവർക്കും സുസ്ഥിരമായ ജല-ശുചീകരണ സേവനങ്ങൾ ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്തേണ്ടത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടുന്നതിൽ നിർണായകമാണ്.

മികച്ച അടിസ്ഥാന സൗകര്യങ്ങളും അത് കൈകാര്യം ചെയ്യാനുള്ള മികച്ച രീതികളും ഇല്ലാത്തതു കൊണ്ട് തന്നെ ദശലക്ഷ കണക്കിന് ആളുകൾക്ക് ജലജന്യ രോഗങ്ങളായ മലേറിയ, ഡയേറിയ തുടങ്ങിയ അസുഖങ്ങൾ കാരണംജീവൻ നഷ്ടപ്പെടുന്നു. അതോടൊപ്പം ജൈവവൈവിധ്യത്തിലും ആവാസവ്യവസ്ഥയിലും കൂടുതൽ നഷ്ടങ്ങൾ സംഭവിക്കും, അത് ക്ഷേത്തിനുംസുസ്ഥിരമായൊരു ഭാവിക്ക് വേണ്ടിയുമുള്ള പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.


What can we do? (നമുക്ക് എന്ത് ചെയ്യാൻ സാധിക്കും?)


ജല സ്രോതസുകളുടെ കൃത്യമായ പരിപാലനത്തിന് സർക്കാരുകളെ ഉത്തരവാദിത്തമുള്ളവരാക്കി നിർത്താനും ജലവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലും വികസന പ്രവർത്തങ്ങളിലും നിക്ഷേപങ്ങൾ നടത്താനും സ്ത്രീകളെയും യുവാക്കളെയും തദ്ദേശീയ സമൂഹത്തെയും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കാനും സമൂഹിക സംഘടനകൾക്ക് സാധിക്കണം.


സമൂഹത്തിലെ നാനാ തുറകളിലുള്ള ആളുകളുടെ പങ്കിനെ കുറിച്ച് ബോധവൽക്കരണം നടത്തുകയും അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുന്നത് ഈ ലക്ഷങ്ങളുടെ ഫല പ്രാപ്തിക്കും മനുഷ്യന്റെയും ആവാസ വ്യവസ്ഥയുടെയും സുസ്ഥിര വികസനത്തിനും സഹായിക്കുന്നു.


നിങ്ങൾക്കും ലോക ശുചിത്വ ദിനവുമായും ലോക ടോയ്‌ലറ്റ് ദിനവുമായും ബന്ധപ്പെട്ട ക്യാമ്പയിനുകളിൽ പങ്കെടുക്കുകയും, ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്ങ്ങൾ പരിഹരിക്കുന്ന ലക്ഷ്യത്തിന് വേണ്ടി പ്രായത്നിക്കുകയും ചെയ്യാം.




bottom of page