top of page

Goal 7: Affordable and clean energy

ലക്ഷ്യം 7

താങ്ങാവുന്നതും ശുദ്ധവുമായ ഊർജ്ജം

താങ്ങാവുന്നതും ശുദ്ധവുമായ ഊർജ്ജം

ലക്ഷ്യം 7: വിശ്വസനീയവും സുസ്ഥിരവും ആധുനികവുമായ ഊർജ്ജം എല്ലാവർക്കും ലഭ്യമാക്കുക


ഊർജ്ജലഭ്യതയുടെയും സുസ്ഥിരമായ ഊർജ്ജ ഉപയോഗത്തിന്റെയും വർധന സൂചിപ്പിക്കുന്നത് ഏഴാമത്തെ സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക് ലോകം നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നാണ്.


ദരിദ്ര രാജ്യങ്ങളിൽ വൈദ്യുതി ലഭ്യമായവരുടെ എണ്ണം കൂടുന്നു, ഊർജ്ജ കാര്യക്ഷമത മെച്ചപ്പെടുന്നു, പുനരുപയോജിക്കാവുന്ന ഊർജ്ജം കൂടുതൽ വ്യാപകമാകുന്നു- ഇതെല്ലം വൈദ്യുതി മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങളാണ്.


എന്നിരുന്നാലും, 3 ബില്യൺ ആളുകൾക്ക് ശുദ്ധവും സുരക്ഷിതവുമായ പാചക ഇന്ധനങ്ങളും സാങ്കേതികവിദ്യകളും ലഭ്യമാക്കുന്നതിന് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതായുണ്ട്. കൂടാതെ, പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം വൈദ്യുതി മേഖലയിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിപുലീകരിക്കുന്നതിനും സബ്-സഹാറൻ ആഫ്രിക്കയിൽ വൈദ്യുതീകരണം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം.


ഊർജ്ജ ലഭ്യത, ഊർജ്ജ കാര്യക്ഷമത, പുനരുപയോഗ ഊർജ്ജം എന്നിവയിൽ പുരോഗതി രേഖപ്പെടുത്തുന്നതിന് ഊർജ്ജ പുരോഗതി റിപ്പോർട്ട് സഹായകമാണ്. കൂടാതെ, ഈ മൂന്ന് മേഖലകളിൽ ഓരോ രാജ്യവും കൈവരിച്ച പുരോഗതി വിലയിരുത്തുകയും 2030 ആവുമ്പോയേക്കും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിന്ന് നമ്മൾ എത്ര ദൂരെയാണ് എന്നതിനെ കുറിച്ച് സൂചന നൽകുകയും ചെയ്യുന്നു.


താങ്ങാവുന്നതും ശുദ്ധവുമായ ഊർജ്ജം എത്രമാത്രം പ്രധാന്യമർഹിക്കുന്നുWhat’s the goal here? (ഉദ്ദേശലക്ഷ്യങ്ങൾ എന്താണ്)


താങ്ങാനാവുന്നതും വിശ്വസനീയവും സുസ്ഥിരവും ആധുനികവുമായ ഊർജ്ജം എല്ലാവർക്കും ലഭ്യമാക്കുക


Why? (എന്തിനു വേണ്ടി?)


വൈദ്യശാസ്ത്രം, വിദ്യാഭ്യാസം മുതൽ കൃഷി, അടിസ്ഥാന സൗകര്യങ്ങൾ, വാർത്താവിനിമയം, നൂതനമായ സാങ്കേതിക വിദ്യകൾ തുടങ്ങി എല്ലാ മേഖലകളെയും സുസ്ഥാപിതമായ ഊർജ്ജ സംവിധാനം സഹായിക്കും.

ദരിദ്ര രാജ്യങ്ങളിൽ വൈദ്യുതി ലഭ്യമായവരുടെ എണ്ണം കൂടുന്നു, ഊർജ്ജ കാര്യക്ഷമത മെച്ചപ്പെടുന്നു, പുനരുപയോജിക്കാവുന്ന ഊർജ്ജം കൂടുതൽ വ്യാപകമാകുന്നു- ഇതെല്ലം വൈദ്യുതി മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങളാണ്.


എന്നിരുന്നാലും, 3 ബില്യൺ ആളുകൾക്ക് ശുദ്ധവും സുരക്ഷിതവുമായ പാചക ഇന്ധനങ്ങളും സാങ്കേതികവിദ്യകളും ലഭ്യമാക്കുന്നതിന് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതായുണ്ട്.


ഈ ലക്ഷ്യത്തെക്കുറിച്ച് ഞാൻ എന്തിന് ശ്രദ്ധിക്കണം? (Why should I care about this goal?)


പതിറ്റാണ്ടുകളായി വൈദ്യുതി ഉൽപാദനത്തിന്റെ പ്രധാന സ്രോതസ്സുകളാണ് കൽക്കരി, എണ്ണ അല്ലെങ്കിൽ വാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ. എന്നാൽ കാർബൺ ഇന്ധനങ്ങൾ കത്തിക്കുന്നത് വലിയ അളവിൽ ഹരിതഗൃഹ വാതകങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തിനും ആഗോള ജനതയുടെ ക്ഷേമത്തിനും പരിസ്ഥിതിക്കും ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകുന്നു.


ആഗോള വൈദ്യുതി ഉപയോഗം അതിവേഗം ഉയരുകയാണ്. ചുരുക്കി പറഞ്ഞാൽ, നിലവിലെ സ്ഥിതി വെച്ച് സ്ഥിരമായ വൈദ്യുതി വിതരണം ഇല്ലെങ്കിൽ, രാജ്യങ്ങൾക്ക് അവരുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ കഴിയില്ല.


How many people are living without electricity? (എത്ര പേർ വൈദ്യുതി ഇല്ലാതെ ജീവിക്കുന്നു?)


ലോകത്ത്, 10ൽ 9 പേർക്ക് ഇപ്പോൾ വൈദ്യുതി ലഭ്യമാണ്. എന്നാൽ ലോകമെമ്പാടും വൈദ്യുതിയുടെ പ്രയോജനത്വം ലഭിക്കാത്ത 789 ദശലക്ഷം ആളുകളിലേക്ക്, പ്രത്യേകിച്ചും സബ്സഹാറൻ ആഫ്രിക്കയിൽ ജീവിക്കുന്ന 548 ദശലക്ഷം പേരിലേക്ക് വൈദ്യുതി എത്തിക്കാൻ കൂടുതൽ പരിശ്രമങ്ങൾ ആവശ്യമാണ്.


സ്ത്രീകളും പെൺകുട്ടികളും കുടിവെള്ളത്തിന് വേണ്ടി മണിക്കുറുകൾ ചിലവഴിക്കേണ്ടി വരുന്നു, ആശുപത്രികളിൽ കുട്ടികൾക്കുള്ള വാക്സിനുകൾ സൂക്ഷിക്കാൻ കഴിയുന്നില്ല, വെളിച്ചമില്ലാതെ രാത്രികളിൽ കുട്ടികൾക്ക് പഠിക്കാൻ സാധിക്കുന്നില്ല, വാണിജ്യ വ്യവസായ രംഗത്തെ വളർച്ച കുറയുന്നു- വൈദ്യുതിയുടെ ലഭ്യതക്കുറവ് കാരണം അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ചിലത് മാത്രമാണ് ഇതൊക്കെ.


പരമ്പരാഗത രീതികളിൽ ഭക്ഷണം പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗാർഹിക വായു മലിനീകരണം പരിസ്ഥിതിയെയും മനുഷ്യന്റെ ആരോഗ്യത്തെയും ബാധിക്കുന്നു. 2030-ഓടെ സുസ്ഥിര വികസന ലക്ഷ്യം-7 കൈവരിച്ചില്ലെങ്കിൽ ലോക ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് ആളുകളും -കൂടുതലും സ്ത്രീകളും കുട്ടികളും- ഗാർഹിക വായു മലിനീകരണത്തിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കും.


What are the consequences to lack of access to energy? (ഊർജ്ജത്തിന്റെ ലഭ്യതക്കുറവിന്റെ അനന്തരഫലങ്ങൾ എന്തൊക്കെയാണ്?)


ഊർജ്ജത്തിന്റെ ലഭ്യതക്കുറവ് ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് മഹാമാരി നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ വരെ തടസ്സപ്പെടുത്തിയേക്കാം. രോഗം തടയുന്നതിനും പകർച്ചവ്യാധികൾക്കെതിരെ പോരാടുന്നതിനും ഊർജ സേവനങ്ങൾ പ്രധാനമാണ്.


ആരോഗ്യ രംഗത്തെ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ശുദ്ധജലം ലഭ്യമാക്കുന്നതിനും, സാമൂഹിക അകലം പാലിച്ചുകൊണ്ട് ആളുകളെ ബന്ധിപ്പിക്കുന്ന ആശയവിനിമയങ്ങളും ഐടി സേവനങ്ങളും പ്രാപ്തമാക്കുന്നതിനും ഊർജ്ജ ലഭ്യത ഒഴിച്ചു കൂടാനാകാത്തതാണ്.


What can we do to fix these issues?(ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും)


പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ നിക്ഷേപം നടത്തുക, കാര്യക്ഷമമായ രീതിയിൽ ഊർജ്ജം ഉപയോഗിക്കുന്നതിന് പ്രാധാന്യം നൽകുക, ക്‌ളീൻ എനർജിയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളും അടിസ്ഥാന സൗകര്യങ്ങളും തിരഞ്ഞെടുക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ രാജ്യങ്ങൾക്ക് താങ്ങാനാവുന്നതും വിശ്വസനീയവും സുസ്ഥിരവുമായ ഊർജ്ജ സംവിധാനത്തിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുവാൻ കഴിയും.


ആവാസവ്യവസ്ഥയെ പരിപാലിക്കാനും സംരക്ഷിക്കാനും വാണിജ്യ മേഖലയ്ക്ക് സാധിക്കും. കൂടാതെ, വൈദ്യുതി ഉപഭോഗത്തിന്റെ 100 ശതമാനവും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്ന് കണ്ടെത്തുന്നതും ഊർജ പ്രതിസന്ധിയെ മറി കടക്കാൻ വാണിജ്യ സ്ഥാപനങ്ങൾക്ക് സ്വീകരിക്കാവുന്ന മാർഗങ്ങളിലൊന്നാണ്.


തൊഴിലുടമകൾക്ക് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ (ഓൺലൈൻ മീറ്റിംഗുകൾ പോലെയുള്ള സംവിധാങ്ങൾ) അവരുടെ സ്ഥാപനവുമായി ബന്ധപ്പെട്ട യാത്രകൾ കുറയ്ക്കാൻ സാധിക്കും. പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുക, വിമാന യാത്രകൾ കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളും ഊർജ്ജ ഉപയോഗം കുറയ്ക്കാൻ സഹായിക്കും. സുസ്ഥിര ഊർജ്ജ സേവനങ്ങളിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിലൂടെ നിക്ഷേപകർക്ക് പുതിയ സാങ്കേതികവിദ്യകളെയും വിതരണക്കാരെയും പ്രോത്സാഹിപ്പിക്കാം.


നിങ്ങൾക്ക് ഉപയോഗത്തിൽ മിതത്വം പാലിച്ചു കൊണ്ട് വൈദ്യുതി സംരക്ഷിക്കാൻ സാധിക്കും. സൈക്കിൾ ഉപയോഗിക്കുക, കാൽനടയായി യാത്ര ചെയ്യുക അല്ലെങ്കിൽ പൊതുഗതാഗതം ഉപയോഗിക്കുക തുടങ്ങിയ മാർഗങ്ങൾ കാർബൺ ബഹിർഗമനം കുറയ്ക്കാൻ സഹായിക്കും.bottom of page