top of page

Goal 8: Decent work and economic growth

ലക്ഷ്യം 8

മാന്യമായ ജോലിയും സാമ്പത്തിക വളർച്ചയും

മാന്യമായ ജോലിയും സാമ്പത്തിക വളർച്ചയും

ലക്ഷ്യം 8: സുസ്ഥിരവും സമഗ്രവുമായ സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും മാന്യമായ ജോലിയും എല്ലാവർക്കും ലഭ്യമാക്കുക


സുസ്ഥിരവും എല്ലാവരെയും ഉൾകൊള്ളുന്നതുമായ സാമ്പത്തിക വളർച്ച സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുകയും എല്ലാവർക്കും മാന്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും കാരണമാവുകയും ചെയ്യും.


കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിച്ച കോവിഡ് മഹാമാരി, ആഗോള സമ്പദ്‌വ്യവസ്ഥയെ അപകടത്തിലാക്കിയിട്ടുണ്ട്. 2009-നേക്കാൾ ഭീകരമായ സാമ്പത്തികമാന്ദ്യമുണ്ടാകുമെന്നാണ്  ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് പറയുന്നത്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം, തൊഴിലെടുക്കുന്ന പകുതിയോളം പേർക്കും ഉപജീവനമാർഗം നഷ്ടപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 


മാന്യമായ ജോലിയും സാമ്പത്തിക വളർച്ചയും എത്രമാത്രം പ്രധാന്യമർഹിക്കുന്നു



What’s the goal here? (ഉദ്ദേശലക്ഷ്യങ്ങൾ എന്താണ്) 


സുസ്ഥിരവും സമഗ്രവുമായ സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും മാന്യമായ ജോലിയും എല്ലാവർക്കും ലഭ്യമാക്കുക


Why? (എന്തിനു വേണ്ടി?)


സുസ്ഥിരവും എല്ലാവരെയും ഉൾകൊള്ളുന്നതുമായ സാമ്പത്തിക വളർച്ച സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുകയും എല്ലാവർക്കും മാന്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും കാരണമാവുകയും ചെയ്യും. 


കോവിഡിന് മുൻപ് തന്നെ 2020-ൽ അഞ്ചിൽ ഒരു രാജ്യത്ത് (കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ദശലക്ഷക്കണക്കിന് ആളുകൾ ഈ രാജ്യങ്ങളിൽ ജീവിക്കുന്നുണ്ട്) പ്രതിശീർഷ വരുമാനം നിലച്ചുപോവുകയോ കുറയുകയോ ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. 


കോവിഡ് മഹാമാരി കാരണം ഉണ്ടായ സാമ്പത്തികവും ധനപരവുമായ ആഘാതങ്ങൾ (ഉത്പാദനത്തിലുള്ള കുറവ് , ഉത്പന്നങ്ങളുടെ വിലയിടിവ്, സാമ്പത്തിക കമ്പോളത്തിലുള്ള ചാഞ്ചാട്ടം, വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥ) മഹാമാരിക്ക് മുൻപ് തന്നെ മന്ദഗതിലായിരുന്ന സാമ്പത്തിക മേഖലയിയുടെ വളർച്ചയെ വീണ്ടും തടസ്സപ്പെടുത്തുകയും മറ്റ് ഘടകങ്ങളിൽ നിന്നുള്ള അപകടസാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.


What does “decent work” mean? (മാന്യമായ ജോലി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?)


ഉൽപ്പാദനക്ഷമവും ന്യായമായ വരുമാനം പ്രധാനം ചെയ്യുകയും ജോലിസ്ഥലത്ത് സുരക്ഷിതത്വം ഉണ്ടാവുകയും, തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സാമൂഹിക സംരക്ഷണം ലഭിക്കുകയും തൊഴിലാളിയുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക സമന്വയത്തിനും നല്ല സാധ്യതകൾ നൽകുകയും ചെയ്യുന്ന തൊഴിലുകളെയാണ് ‘മാന്യമായ തൊഴിൽ’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

മാന്യമായ തൊഴിൽ അവസരങ്ങളുടെ തുടർച്ചയായ അഭാവം, അപര്യാപ്തമായ നിക്ഷേപങ്ങൾ, കുറഞ്ഞ ഉപഭോഗം എന്നിവ എല്ലാവരും പുരോഗതിയിൽ പങ്കുചേരുന്നതിനെ തടയും. ഒരു ജനാധിപത്യ സമൂഹത്തിന് അത് ഒട്ടും ആരോഗ്യകരമല്ല.


How many people are unemployed? (എത്ര പേർ തൊഴിൽ രഹിതരാണ്?)


കോവിഡ് മഹാമാരി സൃഷ്‌ടിച്ച സാഹചര്യം ആഗോളതലത്തിൽ തൊഴിലില്ലായ്മ അപകടകരമാം വിധം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കുകൾ പറയുന്നത് 2020-ന്റെ രണ്ടാം പാദത്തിൽ ആഗോള തലത്തിൽ ജോലിയുടെ ദൈർഗ്യം 14 ശതമാനം കുറയാനിടയുണ്ട് എന്നാണ്.ഇത് ഏകദേശം 400 ദശലക്ഷം തൊഴിലാളികൾ ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്യുന്നതിനു തുല്യമാണ്.


2020-ൽ ഉണ്ടാകുന്ന തൊഴിലില്ലാത്തവരുടെ കണക്കിലെ വർദ്ധനവ് നിലവിലുള്ള ജോലികളെ ഫലപ്രദമായി സംരക്ഷിക്കുവാനും കോവിഡ് പ്രതിസന്ധിയിൽ നിന്ന് കര കയറുന്ന സമയത്ത് തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുവാനും ഫലപ്രദമായി എന്ത് നടപടികൾ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.


കോവിഡ് മഹാമാരി തുടങ്ങിയതിന് ശേഷം ലോക ജനസംഖ്യയുടെ ആറിൽ ഒന്നോ അതിൽ കൂടുതലോ യുവാക്കൾ തൊഴിലെടുക്കുന്നത് നിർത്തുകയോ അവരുടെ തൊഴിൽ തടസ്സപ്പെടുകയോ ചെയ്‌തിട്ടുണ്ട്‌. അത് പോലെ തന്നെ, നിലവിൽ ജോലിയിൽ തുടരുന്നവരുടെ ജോലിയുടെ ദൈർഗ്യം 23 ശതമാനം കുറഞ്ഞിട്ടുണ്ട്.


കോവിഡിന്റെ സാഹചര്യത്തിൽ അതിർത്തികൾ അടയ്ക്കുകയും, യാത്രാ നിരോധനവും, ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്‌തപ്പോൾ ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലൊന്നാണ് ടൂറിസം. 2019 നെ അപേക്ഷിച്ച് 2020-ൽ അന്താരാഷ്ട്ര യാത്രാകൾ 60 മുതൽ 80 ശതമാനം വരെ കുറയാൻ സാധ്യതയുണ്ട്. യാത്രാ നിയന്ത്രണങ്ങൾ നീക്കുകയും ദേശീയ അതിർത്തികൾ വീണ്ടും തുറക്കുകയും ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കും വിനോദ സഞ്ചാര മേഖലയുടെ വളർച്ച.


What can we do to fix these issues? (ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നമുക്ക് എന്തുചെയ്യാൻ കഴിയും?


യുവാക്കൾക്ക് മാന്യമായ ജോലി പ്രധാനം ചെയ്യുന്നതിന് വേണ്ടി വിദ്യാഭ്യാസത്തിലും സാധ്യമായ ഏറ്റവും ഉയർന്ന നിലവാരമുള്ള പരിശീലനത്തിലും നിക്ഷേപം നടത്തുകയും തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ വൈദഗ്ധ്യം നൽകുന്നതിന് നടപടികൾ സ്വീകരിക്കുകയും വേണം. 


അതോടൊപ്പം തന്നെ, എല്ലാ തൊഴിലാളികൾക്കും സാമൂഹിക സംരക്ഷണവും അടിസ്ഥാന സേവനങ്ങളും ലഭിക്കുന്നതിന് സൗകര്യങ്ങൾ ഏർപ്പെടുത്തുക, ലിംഗഭേദം, വരുമാനത്തിലെ വ്യത്യാസങ്ങൾ, സാമൂഹിക-സാമ്പത്തിക പശ്ചാത്തലം തുടങ്ങിയ വ്യത്യസ്തതകൾക്ക് മീതെ, എല്ലാ യുവാക്കൾക്കും ഉൽപ്പാദനക്ഷമമായ തൊഴിൽ നേടാൻ കഴിയുന്ന തരത്തിൽ തൊഴിൽ മേഖല ശക്തിപ്പെടുത്തുക കൂടി വേണം. 


ചലനാത്മകവും സുസ്ഥിരവും നൂതനവും ജന-കേന്ദ്രീകൃതവുമായ സമ്പദ്‌വ്യവസ്ഥകൾ കെട്ടിപ്പടുക്കാനും യുവജനങ്ങളുടെ തൊഴിലവസരങ്ങളും സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണവും പ്രോത്സാഹിപ്പിക്കാനും വേണ്ടി പ്രവർത്തിക്കാൻ ഗവൺമെന്റുകൾക്ക് കഴിയും. 


ആരോഗ്യ-സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതും തൊഴിലാളി സൗഹൃദ അന്തരീക്ഷം ജോലി സ്ഥലങ്ങളിൽ സൃഷ്ടിക്കുന്നതും തൊഴിലാളികളുടെ സുരക്ഷതത്വം സംരക്ഷിക്കുന്നതിൻ ഒഴിച്ചു കൂടാത്തതാണ്. ആരോഗ്യ പ്രവർത്തകർക്കും ജനങ്ങൾക്ക് അവശ്യ സേവനങ്ങൾ നൽകുന്ന ജോലി ചെയ്യുന്നവർക്കും മുകളിൽ പറഞ്ഞ സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടത് വളരെ പ്രധാനമാണ്.



bottom of page